Thursday, August 15, 2019

സ്വാതന്ത്ര്യ ദിനാഘോഷം



  • ആഗസ്റ്റ് 15- വളരെ വിപുലമായ രീതിയിൽ ആഘോഷിക്കാൻ ഒരുങ്ങിക്കൊണ്ടിരുന്ന സ്വാതന്ത്ര്യ ദിനം പ്രളയ പശ്ചാത്തലത്തിൽ വളരെ മിതമായ രീതിയിലാണ് കൊണ്ടാടിയത്. പ്രധാനാദ്ധ്യാപിക സി. റെസ്സി അലക്സ് പതാകയുയർത്തി സ്വാതന്ത്യ്രദിന സന്ദേശം നൽകി. ദേശഭക്തി ഗാനാലാപത്തിനുശേഷം മധുരം വിതരണം നവംബർചെയ്തു. സോഷ്യൽ സയൻസ് ക്ലബിന്റെ ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ക്വിസ് മൽസരം നടത്തി. മത്സര വിജയികൾ - ഫറ തബസൂം, ഉണ്ണിമായ

Tuesday, August 6, 2019

ഹിരോഷിമാ ദിനാചരണം

  • ആഗസ്റ്റ് 6- ഹിരോഷിമാ ദിനത്തിന്റെ പ്രാധാന്യം സഹപാഠികളിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെ 9 -ാം തരം എയിലെ കൃഷ്ണേന്ദു പ്രസംഗം അവതരിപ്പിച്ചു. ക്ലാസ്സ് തല ബുള്ളറ്റിൻ ബോർഡുകൾ പ്രസ്തുത ദിനത്തിന്റെ പ്രാധാന്യം വിളിച്ചോതുന്ന ആർട്ടിക്കുകളും പത്രകട്ടിങ്ങുകളും കൊണ്ട് മനോഹരമാക്കി.16, 17 തീയതികളിൽ സ്കൂളിൽ വച്ച് ലിറ്റിൽ കൈറ്റ്സിന്റെ കുട്ടികൾക്കായി റോബോട്ടിക്സ് വർക്ക്ഷോപ്പ് നടത്തി.

Friday, August 2, 2019

ലിറ്റിൽ കൈറ്റ്സ് ഉദ്ഘാടനവും അനുമോദനവും


 
 ആഗസ്റ്റ് 2- 2018-19 അദ്ധ്യയന വർഷത്തിലെ മികച്ച പ്രവർത്തനങ്ങൾ കാഴ്ചവച്ച് ജില്ലയിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ ലിറ്റിൽകൈറ്റ്സുകൾക്കുള്ള അനുമോദനച്ചടങ്ങ് സംഘടിപ്പിച്ചു. സന്തോഷ സൂചകമായി ചായസത്കാരവും നടത്തി. 2019-20 വർഷത്തെ പുതിയ ലിറ്റിൽ കൈറ്റ്സിന്റെ പ്രവർത്തന ഉദ്ഘാടനവും അതോടൊന്നിച്ച് നടത്തി.

Saturday, July 27, 2019

ജ‌ൂലൈ 27- സൈക്ലിങ്ങ് ക്ലബ്

കാനനൂർ സൈക്ലിങ്ങ് ക്ലബിന്റെ ഉപയൂണിറ്റുകളുടെ ഉദ്ഘാടന ചടങ്ങിൽ നമ്മുടെ സ്കൂളും പങ്കാളിയായി.

Thursday, July 25, 2019

ജ‌ൂലൈ 25- വിജയത്തിലേക്കൊരു കുതിപ്പ്

ചാന്ദ്ര ദിനത്തോടനുബന്ധിച്ച് ഉപജില്ലാ തലത്തിൽ നടത്തപ്പെട്ട ക്വിസ് മത്സരത്തിൽ 9 ബി യിലെ ഫറ തബസൂം രണ്ടാം സ്ഥാനം കരസ്ഥമാക്കി.

ജ‌ൂലൈ 25- കാർഗിൽ വിജയ് ദിവസ്

  • ജ‌ൂലൈ 25- കാർഗിൽ വിജയ് ദിവസ്
ഇന്ത്യൻ സൈന്യം പാക് സൈന്യത്തിനു മേൽ നേടിയ വിജയ സ്മരണയുടെ ഭാഗമായി നടത്തിയ ചിത്ര രചനാ മത്സരം





Thursday, July 18, 2019

ജ‌ൂലൈ 18- വാർഷിക ജനറൽ ബോഡി യോഗം



2018-19 അധ്യയന വർഷത്തിലെ വാർഷിക റിപ്പോർട്ട് അവതരണവും വരവു ചെലവ് കണക്ക് അവതരണവും നടത്തി. 
 പ്രസ്തുത യോഗത്തിൽ സ്കൂൾ മാനേജർ സി. ലൂസി ജോർജ് അധ്യക്ഷത വഹിച്ചു. 
 പി.റ്റി. എ പ്രസിഡന്റ് ശ്രീ രതീഷ് ആന്റണിയുടെ നേതൃത്വത്തിൽ നടന്ന ജനറൽ ബോഡി യോഗത്തിൽ
 2019-20 വർഷത്തേക്കുള്ള പി.റ്റി. എ പ്രസിഡന്റായി ശ്രീ തൈക്കണ്ടി മുരളീദരനേയും വൈസ് പ്രസിഡന്റായി
 ശ്രീ രാഗേഷിനേയും തിരഞ്ഞെടുത്തു.

About Me

My photo
St. Teresa's Anglo Indian Higher Secondary School is an aided private Institution conducted by us, the Sisters of the Apostolic Carmel who have Education as our main Apostolate. This School has its beginnings in 1862. In 1906, the School came under the code of Regulations for European Schools. From August, 1923, the management of the School is under the Governing Body of the Apostolic Carmel Educational Society of Kozhikode registered un­der the Societies Registration Act of 1860. In 1972, the School got affili­ated to the council for the Indian School Certificate Examinations, New Delhi and we continued in the I.C.S.E. Scheme till March, 1984. From March 1985, our students are answering the S.S.LC. Examination. In July 2000 the School is upgraded as Higher Secondary School. The medium of instruction in all classes is English.